Breaking News
2025 ഏപ്രിലില്‍ ഖത്തറില്‍ 11.59 ബില്യണ്‍ റിയാലിന്റെ കാര്‍ഡ് പേയ്മെന്റ് ഇടപാടുകള്‍

ദോഹ. 2025 ഏപ്രിലില്‍ ഖത്തറിലെ മൊത്തം കാര്‍ഡ് പേയ്മെന്റ് ഇടപാടുകളില്‍ 11.59 ബില്യണ്‍ റിയാലാണ് രേഖപ്പെടുത്തിയത്. പോയിന്റ്-ഓഫ്-സെയില്‍ (പിഒഎസ്) വഴി 8.05 ബില്യണ്‍ റിയാലും ഇ-കൊമേഴ്സ് വഴി 3.54 ബില്യണ്‍ റിയാലും ഇടപാടുകള്‍ നടന്നു. ‘ഫവ്റാന്‍’ എന്ന ഇന്‍സ്റ്റന്റ് പേയ്മെന്റ് സംവിധാനത്തിലൂടെ 1.3 ദശലക്ഷം ഇടപാടുകള്‍ വഴി 2.11 ബില്യണ്‍ റിയാലാണ് ഇടപാടുകള്‍ നടന്നതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.




