സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിച്ച് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട് : കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സ് കോഴിക്കോട് അരയിടത്തുപാലം മിനി ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബിസിനസ് രംഗത്തെ പ്രമുഖരായ, ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സ് ചെയര്മാന് ഡോ.ഷുക്കൂര്‍ കിനാലൂരും, മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീമും എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാന്ത് തോമസും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്നാണ് ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഗോള്‍ഡ് ആദ്യ വില്‍പ്പന ഫൗസിയക്ക് നല്കി ഡോ. മൊയ്തീനും ഡയമണ്ട് ആദ്യ വില്‍പ്പന റിന്‍സിക്ക് നല്കി പഴേരിയില്‍ മുഹമ്മദ് ഷെരീഫ് ഹാജിയും നിര്‍വ്വഹിച്ചു.
ഉല്‍ഘാടനത്തോടനുബന്ധിച്ചു നടന്ന വിസിറ്റ് & വിന് ഓഫറിന്റെ ഭാഗമായി 5 ഭാഗ്യശാലികള്‍ക്ക് 10,000 രൂപ വീതം അര ലക്ഷം രൂപ സമ്മാനവും നല്കി. കൂടാതെ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വര്‍ണ്ണ നാണയവും സമ്മാനമായി നല്കി.
ഉല്‍ഘാടനം പ്രമാണിച്ച് നിരവധി ഓഫറുകളും ഇളവുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.
ഗോള്‍ഡ്, ഡയമണ്ട്സ്, പ്ലാറ്റിനം എന്നിവയുടെ,ഏത് സാധാരണക്കാര്‍ക്കും വാങ്ങാനാകുന്ന വിധത്തിലുള്ള ലക്ഷ്വറി ഐറ്റംസുകള്‍ ഉള്‍കൊള്ളിച്ചുള്ള കോഴിക്കോട്ടെ ആദ്യത്തെ ജ്വല്ലറി ഷോറൂമാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സ്.
വൈവിധ്യമാര്‍ന്ന, കാലത്തിനൊത്ത പ്രീമിയം ജ്വല്ലറി മോഡലുകള്‍, മനസ്സിനിണങ്ങുന്ന സ്പെഷ്യല്‍ ഡിസൈനര്‍ ആഭരണങ്ങള്‍ തുടങ്ങി ഒരു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവമായിരിക്കും ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സ് കോഴിക്കോടിന് സമ്മാനിക്കുവാന്‍ പോകുന്നത്.
സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രമുഖ ബിസിനസ്സ് സംരംഭകരുടെ കൂട്ടായ്മയാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സിന് നായകത്വം വഹിക്കുന്നത്.
വടകര,താമരശ്ശേരി, പട്ടാമ്പി, മാനന്തവാടി, എടവണ്ണപ്പാറ, പനമരം, ചക്കരക്കല്‍, താനൂര്‍, ബാലുശ്ശേരി, മുക്കം, തൊടുപുഴ, മണ്ണാര്‍ക്കാട്, ഈരാറ്റുപേട്ട, കാഞ്ഞങ്ങാട്, അട്ടപ്പാടി എന്നിങ്ങനെ തുടങ്ങി 25 ഓളം സ്ഥലങ്ങളില്‍ ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്സ് ഗ്രൂപ്പ് അസോസിയേറ്റ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


