അരോമ ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ. ഖത്തറിലെ ആലുവാ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ അരോമ ഖത്തര്‍ 2025-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ന്യു സലത്തയിലെ എഫ് സി സി ഓഡിറ്റോറിയത്തില്‍ നടന്ന പൊതു യോഗത്തില്‍
ഷംസുദീന്‍ ഇസ്മായില്‍ ( പ്രസിഡണ്ട്), സിബി കെ സൈതു (ജനറല്‍ സെക്രട്ടറി),അന്‍ഷാദ് ആലുവ (ട്രഷറര്‍ ),
നൗഷാദ് ചെമ്പകശ്ശേരി , അരുണ്‍ വി എസ് (വൈസ് പ്രസിഡണ്ടുമാര്‍), സിയാദ് അലി ,ചിത്ര ബി നായര്‍,റിസ്വാന്‍ കരീം ,ബിജു നായര്‍ ,ഷെബി അബ്ദുല്‍സലാം ,ഷനീര്‍ ഇടശ്ശേരി അഫ്താബ് റഷീദ്,റാഫി എടത്തല,അഡ്വ : അബ്ദുള്‍ സലാം ( സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍ .
അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആയി സീമ മുജീബിനെയും അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ആയി സിദ്ധിഖ് അബൂബക്കര്‍ , മുഹമ്മദ് ഉസ്മാന്‍ ,കെ ആര്‍ ജയരാജ് ,ഹംസ യൂസഫ് , കെ വി ബോബന്‍ ,ജോണ്‍ ഗില്‍ബെര്‍ട് , റഹ്‌മതുള്ള , ഷൈലേഷ് കൃഷ്ണന്‍ എന്നിവരെയും നിയമിച്ചു.
അരോമയുടെ വേള്‍ഡ് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികള്‍ ആയി ഹുസൈന്‍ പതുവന , അബ്ദുള്‍ സലാം എന്നിവരെയും തെരെഞ്ഞെടുത്തു .
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയി റഷീദ് പൂഴിത്തുറ , അബീഷ് കുഞ്ഞുമോന്‍ , ബിനീഷ് , ഷിഹാബ് , ജവാദ് , സലാം അപ്പേലി , റാഫി എളമന , ഷിയാസ് , റിയാസ് നൈന , വി എസ് എ റഹ്‌മാന്‍ , ഷെബിന്‍ , ഷാജി മാലിപ്പുറം എന്നിവരെയും തെരെഞ്ഞെടുത്തു .
നോര്‍ക്ക റൂട്ട്‌സ് മെംബര്‍ഷിപ്പ്, പ്രവാസി പെന്‍ഷന്‍ പദ്ധതി , ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ പുതിയ അംഗങ്ങള്‍ക്ക് ലഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും, നൂതനമായ പദ്ധതികളിലൂടെ അംഗങ്ങളുടേയും കുടുംബാംങ്ങളുടേയും
ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് പുതിയ ഭാരവാഹികളറിയിച്ചു.

