ഈദ് സംഗമവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

ദോഹ : ഖത്തര്‍ കെ എം സി സി സൗത്ത് സോണ്‍ കമ്മിറ്റി ഈദ് സംഗമവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.തുമാമയിലെ കെഎംസിസി ഹാളില്‍ വെച്ച് നടന്ന പരിപാടി കെഎംസിസി സംസ്ഥാന ജന: സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു.
വര്‍ത്തമാന കാല സാഹചര്യത്തില്‍ സൗഹൃദവും കരുതലും ജീവിതത്തില്‍ പകര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
‘നവോത്സവ് 2k24’ കലാ കായിക പരിപാടികളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ സലീം നാലകത്ത്,സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍,മുജീബ് മദനി എന്നിവര്‍ വിതരണം ചെയ്തു.
പത്തനംതിട്ട ഗ്ലോബല്‍ കെഎംസിസി പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട റിയാസ് സലീമി നെ ഷമീര്‍ വലിയവീട്ടില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.എസ് എസ് പി സബ് കമ്മിറ്റി അംഗം മുഹമ്മദ് ഷബീര്‍ സ്‌നേഹ സുരക്ഷാ പദ്ധതിയെ കുറിച്ച് ബോധവത്കരണം നടത്തി.
‘മില്ലത്ത് ഇബ്റാഹിം’ എന്ന വിഷയത്തില്‍ മുജീബ് മദനി പ്രഭാഷണം നടത്തി. സ്വാസ്ഥ്യവും ആശ്വാസകരവുമായ മേഖലകളെ ഭേദിച്ചു കൊണ്ട് വെല്ലുവിളികളെ ഏറ്റെടുക്കുന്നതില്‍ സംഘടനാ പ്രവര്‍ത്തകര്‍ ഇബ്റാഹീമീ മാതൃക പിന്‍പറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സൗത്ത് സോണ്‍ പ്രസിഡണ്ട് ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സിറാജുദ്ദീന്‍ റാവുത്തര്‍,നിയാസ് ആലപ്പുഴ എന്നിവര്‍ സംസാരിച്ചു.അബ്ദുറഹ്‌മാന്‍ ഹുദവി ഖിറാഅത്ത് നടത്തി.