Local News

ഇന്‍കാസ്, കെഎംസിസി സംയുക്ത യുഡിഎഫ് നിലമ്പുര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ദോഹ. ഇന്‍കാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വലിയ ജനപങ്കാളിത്തത്തോടെ തുമാമ കെഎംസിസി ഹാളില്‍ നടന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് യുഡിഫ് പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം കണ്‍വെന്‍ഷലൂടെ അറിയിച്ചു.

ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെഎംസിസി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്ത് പരിപാടിയില്‍ ഫോണിലൂടെ പ്രവര്‍ത്തകരുമായി സംവദിക്കുകയും ഉറച്ച വിജയ പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.