Breaking News
ഖത്തറിലിന്ന് 973 കോവിഡ് കേസുകള്‍, 2 മരണവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലിന്ന് 973 കോവിഡ് കേസുകള്‍, 2 മരണവും. ചികിത്സയിലായിരുന്ന 43, 70 വയസ്സ് പ്രായമുള്ള രണ്ട് പേരാണ് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണസംഖ്യ 335 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14493 പരിശോധനകളില്‍ 233 യാത്രക്കാരടക്കം 973 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 559 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 20469 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 240 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1713 ആയി. 43 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 473 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.