Local News

ഈസക്ക സ്മാരക ചാരിറ്റി ടവര്‍ പ്രഖ്യാപനം വെള്ളിയാഴ്ച

ദോഹ : പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഖത്തറിലെ കലാ – കയിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസയുടെ നാമദേയത്തില്‍ പെരിന്തല്‍മണ്ണ സിഎച്ച് സെന്ററിനായി നിര്‍മ്മിക്കുന്ന ചാരിറ്റി ടവര്‍ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച ദോഹയില്‍ നടക്കും.
വൈകീട്ട് 7.00 മണിക്ക് ഐസിസി അശോകാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംബന്ധിക്കും.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുല്‍ ആബിദീന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെ മുസ്തഫ, വിവിധ സംഘടനാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.