Breaking News
ഖത്തറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധം

ദോഹ. ഖത്തറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാണെന്ന് വ്യവസായ മന്ത്രാലയം ബിസിനസുകളെ ഓര്‍മ്മിപ്പിച്ചു.
2017 ലെ മന്ത്രിതല പ്രമേയം (161) ഉം 2015 ലെ നിയമം (5) ഉം അനുസരിച്ച് എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ നിര്‍ബന്ധമാണ്.
ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ നല്കുന്നതില് പരാജയപ്പെടുന്നത് 2015 ലെ നിയമം (5) ലെ ആര്‍ട്ടിക്കിള്‍ (18) ന്റെ ലംഘനമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഈ സേവനങ്ങള്‍ നല്കുന്നതില് പരാജയപ്പെടുന്നവര്‍ക്ക് ഭീമമായ പിഴയും സ്ഥാപനം അടച്ചുപൂട്ടലടക്കമുള്ള ശിക്ഷകള്‍ ലഭിക്കാം.



