Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അനധികൃത നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: നിയമപരമായ പദവിയും വാണിജ്യ രജിസ്‌ട്രേഷനുകളും പരിശോധിക്കാതെ നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, കരാറുകളില്‍ ഒപ്പിടുക, നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഫണ്ട് കൈമാറുക തുടങ്ങിയവ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിലെ എല്ലാ നിക്ഷേപകര്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.

ലൈസന്‍സില്ലാത്ത ഏതൊരു കക്ഷിക്കും ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പൊതുജനങ്ങള്‍ക്ക് നിക്ഷേപ സേവനങ്ങള്‍ നല്‍കാനോ നിയമപരമായി അധികാരമില്ലെന്നും അത്തരം സ്ഥാപനങ്ങളുമായി ഇടപഴകുന്നത് നിക്ഷേപകരെ നിയമപരവും സാമ്പത്തികവുമായ അപകടസാധ്യതകള്‍ക്ക് വിധേയമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button