Local News
മോട്ടമ്മല്‍ മുഹമ്മദ് അലിക്ക് യാത്രയയപ്പ്

ഖത്തര്‍ :18 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെഎംസിസി സജീവ പ്രവര്‍ത്തകന്‍ മോട്ടമ്മല്‍ മുഹമ്മദലിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഖത്തര്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ഉപഹാരം കൈമാറി. ചടങ്ങില്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിദ്ധിക്ക് വാഴക്കാട്, കോയ കൊണ്ടോട്ടി, മണ്ഡലം ജ.സെക്രട്ടറി ഷമീര്‍ മണ്ണറോട്ട്, സി കെ സി കരീം, സലാം ബി കെ,ഷമീം ഒകെ, നവാബ് ഹുസൈന്‍, ഫായിസ് ടി കെ സംസാരിച്ചു.
പ്രസിഡന്റ് മുക്താര്‍ വട്ടപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആഷിക് പിസി സ്വാഗതവും റാഷില്‍ പിവി നന്ദിയും പറഞ്ഞു.
