Local News

ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ദോഹ. ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ആയിരുന്ന മണികണ്ഠ മേനോന്റെ അനുസ്മരാണാര്‍ത്ഥം ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ അംഗങ്ങള്‍ക്കായി ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു .മിഡില്‍ഈസ്റ്റ് സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റ് ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് മാണൂര്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വാശിയും ആവേശകരവുമായ മത്സരങ്ങള്‍ നടന്നു. സിംഗിള്‍, ഡബിള്‍സ് വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഇടപ്പാളയം മെമ്പര്‍മാരാണ് പങ്കെടുത്തത്.
ടൂര്‍ണമെന്റില്‍ സിംഗിള്‍ വിഭാഗത്തില്‍ ഫാറൂഖ്, കോയാസ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഡബിള്‍സില്‍ ഹസീബ് & കോയാസ് ടീം വിന്നേഴ്‌സ് ട്രോഫിയും ഫാറൂഖ് & ആരിഫ് ടീം റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി.

വിജയികള്‍ക്ക് പ്രസിഡന്റ് റഷീദ് മാണൂര്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് നൂറുല്‍ ഹഖ്, ഫിനാന്‍സ് സെക്രട്ടറി പ്രഭിത്ത് , വൈസ് പ്രസിഡന്റ് അബൂബക്കര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് തൗഫീഖ് നന്ദി പറഞ്ഞു.