Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മെഡിക്കല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലബ്ബൈഹ് മൊബൈല്‍ ആപ്ലിക്കേഷനുമായി എച്ച്എംസി

ദോഹ: മെഡിക്കല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലബ്ബൈഹ് മൊബൈല്‍ ആപ്ലിക്കേഷനുമായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. രോഗികള്‍ക്ക് ഓണ്‍ലൈനായും കൂടുതല്‍ കാര്യക്ഷമമായും മെഡിക്കല്‍ സേവനങ്ങള്‍ തേടാന്‍ അനുവദിക്കുന്നതാണ് ഈ സംവിധാനം.
മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യുക അല്ലെങ്കില്‍ റദ്ദാക്കുക, മെഡിക്കല്‍ രേഖകള്‍ എളുപ്പത്തിലും വിശ്വസനീയമായും ആക്സസ് ചെയ്യുക, ആരോഗ്യ ഡാറ്റയും മെഡിക്കല്‍ പരിശോധനാ ഫലങ്ങളും മറ്റ് സേവനങ്ങളും കാണുക തുടങ്ങിയവയൊക്കെ ഈ ആപ്‌ളിക്കേഷന്‍ വഴി ലഭിക്കും.
സ്മാര്‍ട്ട് ഫോണിലും ആണ്‍ഡ്രോയിഡിലും ഈ ആപ്‌ളിക്കേഷന്‍ ലഭ്യമാണ്.

Related Articles

Back to top button