Local News
2025 ലെ വാര്‍ഷിക വനിതാ ആരോഗ്യ സമ്മേളനത്തിന് സിദ്ര മെഡിസിന് ആതിഥ്യം വഹിക്കും

ദോഹ. 2025 ലെ വാര്‍ഷിക വനിതാ ആരോഗ്യ സമ്മേളനത്തിന് ഖത്തര്‍ ഫൗണ്ടേഷനില്‍ അംഗമായ സിദ്ര മെഡിസിന് ആതിഥ്യം വഹിക്കും. 2025 സെപ്റ്റംബര്‍ 26 മുതല്‍ 27 വരെ ദോഹയിലെ സിദ്ര മെഡിസിന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷിക വനിതാ ആരോഗ്യ സമ്മേളനം ‘സ്ത്രീകളുടെ ആരോഗ്യത്തിലെ മുന്‍ഗണനകള്‍: ഭാവിയിലേക്കുള്ള ഒരു ദര്‍ശനം’ എന്ന പ്രമേയം ചര്‍ച്ച ചെയ്യും.