Local News

വിസ്ഡം പൊതുപരീക്ഷ ദോഹ അല്‍മനാര്‍ മദ്‌റസക്ക് തിളക്കമാര്‍ന്ന വിജയം

ദോഹ: വിസ്ഡം എജ്യൂക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗള്‍ഫ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ 2024-2025 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ റാങ്കിന്റെ തിളക്കവുമായി ദോഹ അല്‍മനാര്‍ മദ്‌റസ. അഞ്ചാം തരത്തിലും എട്ടാം തരത്തിലും 100 ശതമാനവുമാണ് വിജയം.

എട്ടാം തരത്തില്‍ അല്‍മനാര്‍ മദ്‌റസയിലെ മുഹമ്മദ് ഇഹാന്‍ (2526018005) 95.75 ശതമാനം മാര്‍ക്കോടെ (383) ഒന്നാം റാങ്കും ഇജാസ് അബ്ദുള്ള ചെറുവത്ത്‌പൊയില്‍ (2526018001) 92.75 ശതമാനം മാര്‍ക്കോടെ(371) രണ്ടാം റാങ്കും കരസ്ഥമാക്കി. വയനാട് എരുമാട് സ്വദേശി ആഷിഫ് ഹമീദ്‌ന്റെയും കോഴിക്കോട് വാണിമേല്‍ സ്വദേശി ഹഫ്‌സത്ത് ചീക്കിലോട്ടിന്റെയും മകനാണ് മുഹമ്മദ് ഇഹാന്‍.കോഴിക്കോട് പൂനൂര്‍ സ്വദേശി സി.പി. ശംസീറിന്റെയും പുളിക്കല്‍ സിയാം കണ്ടം സ്വദേശിനി അസ്നയുടെയും മകനാണ് ഇജാസ് അബ്ദുല്ല.

അഞ്ചാം തരത്തില്‍ അല്‍മനാര്‍ മദ്‌റസയിലെ ഇഹാന്‍ അബ്ദുല്‍ വഹാബ് (2526015001) 96.25 ശതമാനം മാര്‍ക്കോടെ (385) ഒന്നാം റാങ്ക് നേടിയപ്പോള്‍ അബ്ദുല്ല കെ ടി (2526015011) 95.75 ശതമാനം മാര്‍ക്കോടെ (383) രണ്ടാം റാങ്കും, മുഹമ്മദ് സഈം (2526015007) 92.5 ശതമാനം മാര്‍ക്കോടെ (370) മൂന്നാം റാങ്കും കരസ്ഥമാക്കി. കണ്ണൂര്‍ ഉളിയില്‍ സ്വദേശി അബ്ദുല്‍ വഹാബിന്റെയും വളപ്പട്ടണം മന്ന സ്വദേശി ഫസീല അബ്ദുല്‍ ജലീലിന്റെയും മകനാണ് ഇഹാന്‍ അബ്ദുല്‍ വഹാബ്.മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത ഉതിരംപൊയില്‍ സ്വദേശി കെ.ടി ഫൈസല്‍ സലഫിയുടെയും അരീക്കോട് സ്വദേശിനി ശരീഫയുടെയും മകനാണ് കെ.ടി അബ്ദുല്ല ഫൈസല്‍.കോഴിക്കോട് വാണിമേല്‍ സ്വദേശി മുല്ലേരിക്കണ്ടിയില്‍ മന്‍സൂര്‍ അലി യുടെയും ജസീറയുടെയും മകന്‍ ആണ് മുഹമ്മദ് സഈം.

മികച്ച വിജയം വരിച്ച വിദ്യാര്‍ത്ഥികളെയും അതിനായി പരിശ്രമിച്ച രക്ഷിതാക്കളെയും മദ്റസ പ്രിന്‍സിപ്പല്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി പ്രത്യേകം അഭിനന്ദിച്ചു.പരീക്ഷാര്‍ത്ഥികള്‍ക്ക് https://madrasa.wisdomislam.org എന്ന വെബ് പോര്‍ട്ടലില്‍ അവരുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാനും മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 24 വരെ മദ്‌റസാ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. മെയ് 28 ന് പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതാണ്. അല്‍മനാര്‍ മദ്രസയില്‍ 2025-26 വര്‍ഷത്തേക്കുള്ള അഡ്മിഷന് 55559756/60004486 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ www.qkic.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്