അബ്ദുല്‍ ലത്തീഫ് മദനി പുല്ലൂക്കരക്ക് യാത്രയയപ്പ് നല്‍കി

ദോഹ. ദീര്‍ഘകാലം ഖത്തറിലെ കോടതിയില്‍ ജോലി ചെയ്യുകയും ഇസ് ലാം മത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ച് ധാരാളം ശിഷ്യ ഗണങ്ങളെ സമ്പാദിക്കുകയും ചെയ്ത അബ്ദുല്‍ ലത്തീഫ് മദനി പുല്ലൂക്കരക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
യോഗത്തില്‍ ഇസ് ലാഹി സെന്റര്‍ ജന. സെക്രട്ടറി പി.കെ ഷമീര്‍, ഖലം അക്കാദമി പ്രധാന അധ്യാപകന്‍ ഹാഫിള് അസ്ലം ഉസ്താദ്, നജീബ് അബൂബക്കര്‍, ഇസ്മായില്‍ വില്യാപ്പള്ളി, ടി എ അഹ്‌മദ്, ഡോക്ടര്‍ ഹഷിയത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

