Local News

വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി നജ്മാ അബ്ദുല്‍ ഖാദറിന് ഖത്തര്‍ കെഎംസിസിയില്‍ സ്വീകരണം


ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറിയുമായ നജ്മാ അബ്ദുല്‍ ഖാദറിന് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് കമ്മിറ്റി സ്വീകരണം നല്‍കി.
ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ഉപാധ്യക്ഷന്‍ ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി യുടെ നജ്മാ അബ്ദുല്‍ ഖാദറിനുള്ള ഉപഹാരം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അന്‍വര്‍ കടവത് നല്‍കി.
കാസറഗോഡ് ജില്ലാ കെഎംസിസി ഉപാധ്യക്ഷന്‍ എം എ നാസിര്‍ കൈതാക്കാട് കാസറഗോഡ് മണ്ഡലം കെഎംസിസി നേതാക്കന്മാരായ ശാക്കിര്‍ കാപ്പി, ജാഫര്‍ സമഹഹമിഴമറശ, കെബി റഫീഖ്, നവാസ് ആസാദ് നഗര്‍, റഹീം ചൗകി, റോസ്ദ്ദിന്‍, അക്ബര്‍ കടവത്. ഹമീദ് കൊടിയമ്മ, റഹീം ബല്ലൂര്‍, സിദ്ദിഖ് പടിഞ്ഞാര്‍ എന്നിവര്‍ പ്രസംഗിച്ചു.