Local News

പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം ഇന്ന് സമാപിക്കും

ദോഹ. സൂഖ് വാഖിഫില്‍ നടന്നുവരുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം ഇന്ന് സമാപിക്കും. രാജ്യത്തെ 114 ഫാമുകളുടെ സഹകരണത്തോടെ നടക്കുന്ന ഈത്തപ്പഴോല്‍സവം മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. എണ്‍പതിനായിരത്തോളം സന്ദര്‍ശകരെത്തിയ മേളയില്‍ ഇതിനകം തന്നെ ഒന്നര ലക്ഷം കിലോയിലധികം വിവിധയിനം ഈത്തപ്പഴങ്ങളാണ് വില്‍പനയായത്.