ഈണം ദോഹ: സ്നേഹ സാന്ത്വനം 2025 ആഗസ്റ്റ് 13 ന്

ദോഹ. എല്ലാ വര്‍ഷവും ഈണം ദോഹ കേരളത്തിലെ എല്ലാ ജില്ലകളിലും അതാത് സ്ഥലങ്ങളിലെ ചാരിറ്റി സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തി വരുന്ന സ്നേഹ സാന്ത്വനം എന്ന പരിപാടി ഇത്തവണ തൃശ്ശരിലെ വടക്കുമുറി വരന്തരപ്പിള്ളി എന്ന സ്ഥലത്തെ തണല്‍ വീട് ദയ റിഹാബിലേഷന്‍ ട്രസ്റ്റ് എന്ന കേന്ദ്രത്തിലാണ് സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 13. ബുധനാഴ്ച ഉച്ചക്ക് പതിനൊന്നു മുതല്‍ വൈകീട്ട് 4 മണി വരെയുള്ള പരിപാടി പുതുക്കാട് എം.എല്‍.എ കെ.കെ.രാമചന്ദ്രന് ഉല്‍ഘാടനം ചെയ്യും. കേന്ദ്രത്തിലെ ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കും അന്തേവാസിക്കും ഭക്ഷണമുള്‍പ്പടെയുള്ള കലാപരിപാടികളാണ് ഈണം ദോഹ ഒരുക്കുന്നത്.
മലപ്പുറം: കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പോയ വര്‍ഷങ്ങളില്‍ ഇത്തരം പരിപാടികള്‍ ഈണം ദോഹ സംഘടിപ്പിച്ചിരുന്നു.കൂടാതെ കോഴിക്കോട് കുതിരവട്ടം ഉള്‍പ്പടെ പല സ്ഥാപനങ്ങളിലും വാട്ടര്‍ കൂളര്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേ ന്ദ്രത്തില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം സൗജന്യ ഭക്ഷണം നല്‍കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ദോഹ പ്രവാസിയും അന്തരിച്ച പ്രശസ്തമാപ്പിള പാട്ടു ഗായകന് കെ.ജി. സത്താറിന്റെ അടുത്ത ബന്ധുവായ കെ.ജി.റഷീദാണ് ഈ പരിപാടിയുടെ തൃശൂരിലെ കോര്‍ഡിനേറ്റര്‍.കൊയിലാണ്ടിയിലെ നിയാര്‍ക് ഓഡിറ്റോറിയത്തില്‍ ഈ മാസം പതിനൊന്നാം തീയതി ഈണം ദോഹയുടെ വക ഗാനമേള ഒരുക്കിയിട്ടുണ്ട്.
വരും കാലങ്ങളിലും ബാക്കി ജില്ലകളില്‍ കൂടി ഇത്തരം സാന്ത്വന സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്നതാണ് ലക്ഷ്യമെന്ന് സിക്രട്ടറി എം.വി.മുസ്തഫയും പ്രസിഡണ്ട് ഫരീദ് തിക്കോടിയും അറിയിച്ചു. മന്‍സൂര്‍ അലി, ആഷിഖ് മാഹി,ഷക്കീര്‍ .ശരത്, ഫൈസല്‍ മുസ, എന്നിവരാണ് ഈണം ദോഹയുടെ സാരഥ്രികള്. ഈണം ദോഹ ഖത്തറില്‍ സംഘടിപ്പിക്കുന്ന സംഗീത പരിപാടികളില്‍ നിന്നാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നത്.
