ഡിജി ലോക്കര്‍ പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താം

ദോഹ. പ്രധാനപ്പെട്ട രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ആക്സസ് ചെയ്യാനും ആവശ്യമുള്ള വകുപ്പുകളിലേക്കും മറ്റും ഔദ്യോഗിക രേഖയായി സമര്‍പ്പിക്കാനും ഡിജി ലോക്കര്‍ പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് ഖത്തറില്‍ നിന്നുള്ള ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
ആധാര്‍ കാര്‍ഡ്, ഡ്രെവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിച്ച വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ ഇങ്ങിനെ സൂക്ഷിക്കാം.
സര്‍ട്ടിഫിക്കറ്റ് നമ്പര്‍, വര്‍ഷം മുതലായ വിവരങ്ങള്‍ നല്കിയാല് അതത് വകുപ്പുകളിലെ സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ രൂപം ആപ്പില്‍ എത്തും.
പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി എന്നിവക്ക് ഈ സൗകര്യങ്ങള്‍ അടുത്തു തന്നെ ഏര്‍പ്പെടുത്തുമെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ആധാര്‍ കാര്‍ഡ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ എന്നിവയാണ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ ഘടകങ്ങള്‍.
https://www.digilocker.gov.in/
