Local News

പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം സമാപിച്ചു, 90600 സന്ദര്‍ശകര്‍, 170,403 കിലോ വില്‍പന

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച പത്താമത് ലോക്കല്‍ ഈത്തപ്പഴ ഉത്സവം സമാപിച്ചു. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 7 വരെ നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ 90600 സന്ദര്‍ശകരും, 170,403 കിലോ ഈത്തപ്പഴ വില്‍പനയും നടന്നു.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഈത്തപ്പഴത്തിന്റെ ആകെ വില്‍പ്പന 170,403 കിലോഗ്രാം ആയി. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇനം ഖലാസ് ആയിരുന്നു, 75,658 കിലോഗ്രാം വിറ്റു, തുടര്‍ന്ന് ഷിഷി (33,057 കിലോഗ്രാം), ഖ്‌നൈസി (31,232 കിലോഗ്രാം), ബര്‍ഹി (18,772 കിലോഗ്രാം)എന്നിവയും .