Local News

സരിഗമ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ഖത്തര്‍ -ലോഗോ പ്രകാശനം ചെയ്തു

ദോഹ. ഖത്തറിലെ സംഗീതാസ്വാധകരുടെ കൂട്ടായ്മയായ ‘സരിഗമ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ഖത്തര്‍’ ലോഗോ’ പ്രകാശനം ചെയ്തു. സ്‌കില്‍സ് ഡവലപ്പ്‌മെന്റ് സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സരിഗമ ഡയറക്ടര്‍ സകരിയ അബ്ദുള്ള ലോഗോ പ്രകാശനം ചെയ്തു. തുടര്‍ന്ന് സംഗീത നിശയും കലാ പരിപാടികളും, യോഗ ഡാന്‍സും അരങ്ങേറി. ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിഭാധനരായ അമ്പതോളം കലാകാരന്മാര്‍ അവതരിപ്പിച്ചു.

മലയാള മനസ്സിന്റെ ഗാന ശാഖയില്‍ പാടിപതിഞ്ഞ പുതിയതും പഴയതുമായ ഒരു പിടി നല്ല ഗാനങ്ങള്‍ സരിഗമയിലെ ഗായകര്‍ വീണ്ടും പാടിയപ്പോള്‍ വേദിയെ ഗൃഹാതുരമായ അന്തരീക്ഷത്തിലാറാടിച്ചു.
തുടര്‍ന്ന് സരിഗമ യുടെ ഹാസ്യ കലാകാരന്മാര്‍ അവതരിപ്പിച്ച ‘അബ്കാ ഹൗസ് മെയ്ഡ് ‘ കോമഡി സ്‌കിറ്റ് തിങ്ങി നിറഞ്ഞ സദസ്സില്‍ ചിരിയും ചിന്തയുമുയര്‍ത്തി.

കൂടാതെ ആരോഗ്യ ബോധവത്കരണ സന്ദേശമുയര്‍ത്തി യോഗ ഡാന്‍സും അരങ്ങേറി.

ഖത്തറിലെ പ്രഗത്ഭരായ കലാകാരന്മാരുടെ ആശീര്‍വാദത്തോടെയും പിന്തുണയോടെയും കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച സരിഗമ ഖത്തറിലെ കലാസ്വാധകരുടെ ഇടയില്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. ഈ കൂട്ടായ്മയുടെ പ്രസിഡണ്ട് ഷൗക്കത്ത് പട്ടാമ്പിയും, വൈ പ്രസിഡന്റ് സജിത്ത് ചങ്ങനാശ്ശേരി,ജനറല്‍ സെക്രട്ടറി കബീര്‍ പട്ടാമ്പി ജോ സെക്രട്ടറി നാസര്‍ അബി. കോര്‍ഡിനേറ്റര്‍മാരായ ഗീതു (കുക്കു )സുമ പത്മനാഭന്‍,തുടങ്ങിയവര്‍ ആണ്.