Local News

വേനല്‍ക്കാലത്ത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പാര്‍ക്കുകള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം

ദോഹ. വേനല്‍ക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പാര്‍ക്കുകള്‍ ഉപയോഗിക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷത്തില്‍ വര്‍ഷം മുഴുവനും വ്യായാമം ഒരു ജീവിതരീതിയാക്കുന്നതിന് അല്‍ ഗരാഫ, ഉമ്മുല്‍ സെനീം, റൗദത്ത് അല്‍ ഹമാമ പാര്‍ക്കുകളില്‍ സൗകര്യമുണ്ടെന്ന് മന്ത്രാലയം ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.