Local News

പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. കെഎംസിസി ഖത്തര്‍ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി സംഘടുപ്പിച്ച ”ഹരിതമയം 2025′ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തറില്‍ എത്തിയ പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു.
സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി സലീം നാലകത്തിന്റെ നേതൃത്വത്തില്‍ ഉപദേശക സമിതി അംഗം നിഹ്‌മത്തുള്ള കോട്ടക്കല്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍, ജില്ലാ ഭാരവാഹികളായ നബീല്‍ നന്തി, നവാസ് കോട്ടക്കല്‍, കൊയിലാണ്ടി മണ്ഡലം കെഎംസി സെക്രട്ടറി മുഫീദ് കോട്ടക്കല്‍, പയ്യോളി മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് ഗഫൂര്‍ പാറക്കണ്ടി, ജനറല്‍ സെക്രട്ടറി റഫീഖ് ജഇ, മുനിസിപ്പല്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഷുക്കൂര്‍, അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.