Local News
മലബാര്‍ ക്ലബ് സക്കീര്‍ സരിഗയെ ആദരിക്കുന്നു

ദോഹ. ഖത്തറിലെ സംഗീത പ്രതിഭയും ഗായകനുമായ സക്കീര്‍ സരിഗയെ ഖത്തറിലെ കലാസ്വാദകരുടെ കൂട്ടായ്മയായ മലബാര്‍ ക്ലബ് ആദരിക്കുന്നു. അടുത്ത മാസം നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ആദരിക്കുക . പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നു.
