ഇശലുകള്‍ പെയ്തിറങ്ങി ഇശല്‍ രാവ്

ദോഹ. മാപ്പിള പാട്ടിനും, മാപ്പിള നാടിന്റെ ഹൃദയത്തില്‍ നിന്ന് ജനിച്ച എല്ലാ കലാ രൂപങ്ങള്‍ക്കും മാത്രമായി സ്റ്റാര്‍ വോയ്സിന്റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ മാപ്പിള കലാ വേദി ഖത്തറിന്റെ പ്രഥമ സ്റ്റേജ് പ്രോഗ്രാം ഇശല്‍ രാവ് എന്ന മനോഹര നാമത്തില്‍ മതാര്കദീം റോയല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ വെച്ച് നടന്നു.
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടകനായിരുന്നു. പ്രസിഡണ്ട് ഫൈസല്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
സംഗമത്തിന് സെക്രട്ടറി ഫാറൂഖ് അബ്ദുള്ള സ്വാഗതം പറഞ്ഞു. ജി. പി കുഞ്ഞബ്ദുള്ള, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി,അജ്മല്‍ റോഷന്, റഫീഖ് പാലപ്പെട്ടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസി പാട്ടുകാരും -ക്ഷേമ പ്രവര്‍ത്തനങ്ങളും എന്ന വിഷയം സിദ്ദിഖ് ചെറുവല്ലൂര്‍ അവതരിപ്പിച്ചു.
മാപ്പിള കലാവേദി ഖത്തറിന്റെ സ്നേഹ ഗായകര്‍ തനത് മാപ്പിളപ്പാട്ടിന്റെ ഇശലിന് താളം പിടിച്ചു ഗാനം അവതരിപ്പിച്ചു.
സെപ്റ്റംബര്‍ അഞ്ചാം തീയതി നടക്കാനിരിക്കുന്ന സാഹിത്യോത്സവത്തില്‍ മുഖ്യാതിഥിയായി എത്തുന്ന നവാസ് പാലേരി നയിക്കുന്ന ഗാന വിരുന്നില്‍ പങ്കെടുക്കുന്ന10 പേരെ തെരെഞ്ഞെടുക്കുകയും ചെയ്തു.

