കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് പുതിയ രൂപത്തിലും ഭാവത്തിലും

ദോഹ. ഓഗസ്റ്റ് 15ന് ഏഷ്യന്‍ ടൗണില്‍ മെസ്സ് കഫേ ഹാളില്‍ വച്ച് നടത്തുന്ന മധുരിക്കും ഓര്‍മ്മകള്‍ എന്ന സംഗീതനിശ യിലൂടെ ദോഹയിലെ അറിയപ്പെടുന്ന വാട്സാപ്പ് കൂട്ടായ്മ കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അതിന് ഒരു പുതിയ പേര് നല്‍കിക്കൊണ്ട് ഒരു വലിയ വിരുന്നാണ് ഒരുക്കിയിരിക്കുന്നത് ഖത്തറില്‍ ഒരുപാട് പുതിയ ഗായകരെ വളര്‍ത്തിയെടുത്ത കരോക്കെ മ്യൂസിക് വീണ്ടും ഖത്തറിലെ പ്രമുഖരായ ഗായകരോടൊപ്പം 4 പുതിയ ഗായകരെ കൂടി ഉള്‍പ്പെടുത്തി 1980 മുതല്‍ 2000 വരെ കാലഘട്ടങ്ങളിലെ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ മലയാളം തമിഴ് ഹിന്ദി മാപ്പിളപ്പാട്ട് എന്നിവ ഉള്‍പ്പെടുത്തി ഒരിക്കലും മറക്കാത്ത മധുരിക്കും ഓര്‍മ്മകള്‍ നല്കാന് കരോക്കെ ദോഹ അതിന്റെ പുതിയ പേരില്‍ ഒരുങ്ങിക്കഴിഞ്ഞു .
പ്രശസ്ത സിനിമാ താരം ഹരീഷ് ചന്ര പ്രസാദ് ആണ് പുതിയ പേര് ലോഞ്ച് ചെയ്യുന്നത് ഇന്‍കാസ് ഖത്തറിന്റെ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ലോക കേരള സഭാ അംഗം റൗഫ് കുണ്ടോട്ടി എന്നിവര്‍ മുഖ്യ അതിഥികള്‍ ആയി എത്തുന്ന പരിപാടിയെ നയിക്കുന്നത് ഖത്തറിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാനിധ്യമായ കരോക്കെ ദോഹയുടെ ഗ്രൂപ്പ് അഡ്മിന് മാരായ ആയ റൗഫ് മലയിലും റീന സുനിലും ആണ്. ഖത്തറിലെ മികച്ച അവതാരകനായ അബി ചുങ്കത്തറയാണ് ഈ പ്രോഗ്രാം നയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതിന്റെ അഡ്മിന് മാരായ റൗഫ് മലയില്‍ (74441277) ,റീന സുനില്‍ (55227701) എന്നിവരെ ബന്ധപ്പെടാവുന്നതാണ്
