Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം

ദോഹ. എഴുപത്തിയൊമ്പതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം . രാവിലെ 6.30 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നിറഞ്ഞ് കവിഞ്ഞ കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിധ്യത്തില്‍ അംബാസിഡര്‍ വിപുല്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്.
അപെക്‌സ് ബോഡി അധ്യക്ഷന്മാര്‍. സാമൂഹ്യ സാംസ്‌കാരിക നായകര്‍, വിദ്യാര്‍ഥികള്‍ മുതലായവരുടെ സാന്നിധ്യം ചടങ്ങിന് മിഴിവേകി.
ദേശഭക്തിഗാനങ്ങളും ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സ്വാതന്ത്ര്യദിന സന്ദേശവുമൊക്കെ രാജ്യ സ്‌നേഹവും മതേതരത്വവും ഉദ്‌ഘോഷിക്കുന്നതായിരുന്നു.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളും സാംസ്‌കാരിക സംഘടനകളും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയത്.

Related Articles

Back to top button