Local News

ഖത്തര്‍ മതകാര്യ വകുപ്പിന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപ എന്‍ഡോവ്മെന്റ്

ദോഹ: എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റിന് ഉദാരമതിയായ ഒരു മനുഷ്യസ്നേഹി സംഭാവന ചെയ്ത റിയല്‍ എസ്റ്റേറ്റ് നിക്ഷേപ എന്‍ഡോവ്മെന്റ് ലഭിച്ചു.

ദോഹയിലെ നുഐജ, നജ്മ, അല്‍ മാമൂറ എന്നീ പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന ആറ് പ്രോപ്പര്‍ട്ടികളാണ് എന്‍ഡോവ്മെന്റില്‍ ഉള്ളത്. ഇതില്‍ മൂന്ന് റെസിഡന്‍ഷ്യല്‍ വില്ലകള്‍, രണ്ട് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍, ഒരു വീട് എന്നിവ ഉള്‍പ്പെടുന്നു.

ജീവിതകാലം മുഴുവന്‍ എന്‍ഡോവ്മെന്റിന്റെ മേല്‍നോട്ടം വഹിക്കാനുള്ള അവകാശം ദാതാവ് നിലനിര്‍ത്തുമെന്നും അതിനുശേഷം മേല്‍നോട്ടം ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍ഡോവ്മെന്റിലേക്ക് മാറ്റുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.