2025 ന്റെ ആദ്യ പകുതിയില്‍ സേവനങ്ങള്‍ക്കുള്ള ആവശ്യകതയില്‍ ഗണ്യമായ വര്‍ധനവെന്ന് എച്ച്.എം.സി

ദോഹ: 2025 ന്റെ ആദ്യ പകുതിയില്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് സേവനങ്ങള്‍ക്കുള്ള ആവശ്യകതയില്‍ ഗണ്യമായ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു, ഔട്ട്പേഷ്യന്റ് സന്ദര്‍ശനങ്ങള്‍, അടിയന്തര പരിചരണം, ലബോറട്ടറി പരിശോധനകള്‍ എന്നിവക്കൊക്കെ ഡിമാന്റ് കൂടിയതായാണ് വിവരം.
2025 ന്റെ ആദ്യ പകുതിയില്‍, എച്ച്.എം.സി1,504,676 ഔട്ട്പേഷ്യന്റ് സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി, 2024 ലെ ഇതേ കാലയളവില്‍ ഇത് 1,428,627 ആയിരുന്നു. ലബോറട്ടറി സേവനങ്ങളിലും ശ്രദ്ധേയമായ വര്‍ധനവുണ്ടായി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 11,759,079 പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 12,943,020 പരിശോധനകള്‍ നടത്തി.
2025 ലെ ആദ്യ ആറ് മാസങ്ങളില്‍ എച്ച്എംസി ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളില്‍ 761,303 സന്ദര്‍ശനങ്ങള്‍ ലഭിച്ചു, 2024 ന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 319,891 സന്ദര്‍ശനങ്ങളുടെ ഇരട്ടിയിലധികം.
ഖത്തറിലെ പ്രാഥമിക പൊതുജനാരോഗ്യ ദാതാവാണ് എച്ച്എംസി, ഒമ്പത് സ്പെഷ്യലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്മ്യൂണിറ്റി ആശുപത്രികളും ഉള്‍പ്പെടെ 12 ആശുപത്രികള്‍ക്കും ആംബുലന്‍സ് സര്‍വീസും ഹോം കെയര്‍ സേവനങ്ങളും മേല്‍നോട്ടം വഹിക്കുന്നു.


