ഖത്തറില്‍ സ്ഥിതിഗതികള്‍ ശാന്തം, ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് ഉച്ചക്ക് ശേഷം കേട്ട ഘോരശബ്ദം ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രത്യേക സംഘങ്ങള്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെന്നും സ്ഥിതി സുരക്ഷിതമാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
