പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ നൗഷാദ് കാക്കവയല്‍ ദോഹയില്‍

ദോഹ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് കാക്കവയല്‍ ഖത്തറില്‍ നടക്കുന്ന ഇസ്ലാമിക പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുന്നു. ഖത്തര്‍ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആലു മഹ്‌മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ പരിപാടികള്‍ സെപ്റ്റംബര്‍ 19 മുതല്‍ 26 വരെ വിവിധ ദിവസങ്ങളിലായി നടക്കും.
പ്രഭാഷണ പരിപാടികളുടെ വിശദാംശങ്ങള്‍:
സെപ്റ്റംബര്‍ 19, വെള്ളി: ‘ഖുര്‍ആന്‍: ജീവിത മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ ദോഹയിലെ ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍ മഗ്രിബ് നമസ്‌കാരത്തിന് ശേഷം നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തും. സെപ്റ്റംബര്‍ 20, ശനി അല്‍ ഖോറിലെ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ മസ്ജിദില്‍ ഇശാ നമസ്‌കാരത്തിന് ശേഷം ‘ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിലും സെപ്റ്റംബര്‍ 24, ബുധന്‍ അല്‍-അസീസിയയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹീം ബിന്‍ അലി അല്‍-അന്‍സാരി മസ്ജിദില്‍ ‘ഖുര്‍ആനിന്റെ മാധുര്യം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. സെപ്റ്റംബര്‍ 25, വ്യാഴം: അല്‍ വക്രയിലെ സുഹൈബ് അല്‍ റൂമി മസ്ജിദില്‍ ‘തദബ്ബുറുല്‍ ഖുര്‍ആന്‍’ എന്ന വിഷയത്തിലും സെപ്റ്റംബര്‍ 26, വെള്ളി: ബിന്‍ മഹ്‌മൂദിലെ ഇസ്മായില്‍ ബിന്‍ അലി അല്‍-ഇമാദി മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം ‘ഖുര്‍ആനിക കുടുംബം’ എന്ന വിഷയത്തിലും അദ്ദേഹം ക്ലാസെടുക്കും.
എല്ലാ പ്രഭാഷണങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 74421250 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.