ജാഫര്‍ അലി ദാരിമിയുടെ നിര്യാണത്തില്‍ ഖത്തര്‍ പി.സി.എഫിന്റെ അനുശോചനം

ദോഹ: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ജാഫര്‍ അലി ദാരിമിയുടെ നിര്യാണത്തില്‍ ഖത്തര്‍ പി.സി.എഫ് അനുശോചനം അറിയിച്ചു
അബ്ദുല്‍ നാസര്‍ മഅദനിയുടെ പ്രതിസന്ധി കാലഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടന് മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. മഅദനി മോചനം ശ്രമങ്ങളില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന നേതാവ് കൂടിയാണ് അന്തരിച്ചത്
നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികള്‍ ഇമാമായും മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
അബ്ദുള്‍ നാസര്‍ മഅദനിയുടെ നിയമ സഹായ സമിതിയുമായിബന്ധപ്പെട്ടും അല്ലാതെയും ഒന്നിലധികം തവണ ഖത്തര്‍ സന്ദര്‍ശിച്ചിട്ടുണ്ട്
സാധാരണ പ്രവര്‍ത്തകരുമായും നേതാക്കളുമായി ഒരു പോലെ ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ദാരിമി