Breaking News

ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായ ബദര്‍ അല്‍-ദോസാരിയുടെ പേരില്‍ റോഡ് പുനര്‍നാമകരണം ചെയ്തു

ദോഹ: സെപ്തംബര്‍ 9 ലെ ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച ബദര്‍ അല്‍-ദോസാരിയുടെ പേരില്‍ റോഡ് പുനര്‍നാമകരണം ചെയ്തു. അല്‍ വക്രയിലെ, പരേതനായ രക്തസാക്ഷിയുടെ പിതാവിന്റെ വീടിന് എതിര്‍വശത്തുള്ള സ്ട്രീറ്റ് നമ്പര്‍ (90) ആണ് രക്തസാക്ഷി ബദര്‍ സാദ് മുഹമ്മദ് അല്‍-ഹുമൈദി അല്‍-ദോസാരി സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തത്.

ഇന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച 2025 ലെ മന്ത്രിതല തീരുമാനം നമ്പര്‍ (181) അനുസരിച്ചാണിത്.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡാറ്റാബേസില്‍ പുതിയ പേര് രജിസ്റ്റര്‍ ചെയ്യാനും തീരുമാനം സര്‍വേ വകുപ്പിനോട് നിര്‍ദ്ദേശിക്കുന്നു.