Local News
അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം സെപ്തംബര്‍ 25 ന്

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം സെപ്തംബര്‍ 25 ന് നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ യോഗത്തിന് നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്ട്രേഷന്‍,
ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായാണ് ഓപണ്‍ ഹൗസില്‍ പങ്കെടുക്കേണ്ടത്.
ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം.
