Local News

മോഹന്‍ലാലിന് ലഭിച്ച ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തില്‍ സന്തോഷം പങ്കുവച്ച് ഖത്തറിലെ ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ്

ദോഹ. മോഹന്‍ലാലിന് ലഭിച്ച ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തില്‍ സന്തോഷം പങ്കുവച്ച് ഖത്തറിലെ ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ് . കഴിഞ്ഞ ദിവസം നടന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ ചെയര്‍മാന്‍ സൂരജ് ലോഹി രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനു ആശംസകള്‍ അറിയിച്ചു.
പൂക്കാലത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച വിജയരാഘവനെ വൈസ്.ചെയര്‍മാന്‍ റ്റിജു തോമസ്സും അതോടൊപ്പം ഉള്ളോഴുക്കിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉര്‍വശിക്ക് സെക്രട്ടറി നിഖില്‍ ദാസും ആശംസകള്‍ അറിയിച്ചു.

വൈസ് പ്രസിഡന്റ് സുബിന്‍ സണ്ണി, ജോയിന്റ് സെക്രട്ടറി ശ്രീജേഷ് കെ കെ,ശ്രീജേഷ് ഉണ്ണികൃഷ്ണന്‍,ഷിനോബ് എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണയ്ക്കായി 1969-ലാണ് കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യപുരസ്‌കാരം ചലച്ചിത്രതാരം ദേവികാ റാണിക്കായിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് കപൂര്‍, പങ്കജ് മല്ലിക്, നൗഷാദ്, സത്യജിത് റേ, വി.ശാന്താറാം, രാജ്കപുര്‍, ഭൂപേന്‍ ഹസാരിക, മജ്രൂഹ് സുല്‍ത്താന്‍പുരി, ദിലീപ് കുമാര്‍, രാജ്കുമാര്‍, അശോക് കുമാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, ലതാ മങ്കേഷ്‌കര്‍, ആശാ ഭോണ്‍സ്ലെ, കെ.ബാലചന്ദര്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത്, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്ക് പുരസ്‌കാരംലഭിച്ചു. ഇതുവരെ 54 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. 55-ാമത് പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.