IM Special
യുദ്ധ കെടുതിയിൽ വിതുമ്പുന്ന ബാല്യം

വിനേഷ് ഹെഗ്ഡെ
മഴ പെയ്യുന്നു തീ മഴ പെയ്യുന്നു..
അമ്മയാം വാത്സല്യ കരങ്ങൾ അന്യമായ് മാറുന്നു….
താതന്റെ സ്നേഹവും ഓർമയായ് തീരുന്നു..
കൂടപ്പിറപ്പുകൾ ചോരയായ് ഒഴുകുന്നു..
ഇനിയെന്ത് ചെയ്യണം അറിയാതെ പൈതലിൻ കണ്ണു നീർതുള്ളികൾ ശാപമായ് പൊഴിയുന്നു..
അമ്മതൻ പാൽമണം മാറാത്ത കുഞ്ഞിന് അറിയുമോ എന്തിനായ് യുദ്ധമെന്നു..
യുദ്ധ കെടുതിയിൽ വിതുമ്പുന്ന ബാല്യങ്ങൾ തേങ്ങലായ് മനസ്സിൽ അലയടിക്കേ..
കണ്ണേ മടങ്ങുക മനസ്സേ പൊറുക്കുക മർത്യനായ് ഭൂവിൽ പിറന്നതിനു


