ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഗാന്ധി ജയന്തി ആഘോഷം

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. പ്രശസ്ത സിനിമാ-നാടക കലാകാരനായ മകരന്ദ് ദേശ്പാണ്ഡെ നയിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം അവതരിപ്പിക്കുന്ന ‘ഗാന്ധി’ എന്ന നാടകത്തോടെ ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കമാകും. ഇന്ന് വൈകുന്നേരം 7:00 മുതല്‍ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മഹാത്മാഗാന്ധിയുടെ ജീവിതവും അധ്യാപനങ്ങളും സമൂഹത്തിലെ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക്, പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളാണ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ചത്.
മഹാത്മാഗാന്ധിയുടെ തത്വങ്ങളായ അഹിംസ , സത്യസന്ധത, സ്വാശ്രയത്വം , കാരുണ്യം എന്നിവയുടെ ശാശ്വത പ്രസക്തിയിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ പോലുള്ള ആധുനിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ആഴ്ച ബിര്‍ള പബ്‌ളിക് സ്‌കൂളില്‍ സംഘടിപ്പിച്ച സിമ്പോസിയം ഏറെ ശ്രദ്ധേയമായിരുന്നു.

