Local News

ഖത്തര്‍ ഫുഡ് ടെക് പ്രൊഫഷണല്‍സ് ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ ഭക്ഷ്യ സുരക്ഷ മേഖയിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഖത്തര്‍ ഫുഡ് പ്രൊഫഷണല്‍ ഓണാഘോഷം സംഘടിപ്പിച്ചു.

തുമാമ മാളിലെ അല്‍ സാജ് റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ വിവിധ ഭക്ഷ്യ വ്യവസായങ്ങളിലെയും ഹോസ്പിറ്റാലിറ്റി മേഖലകളിലെയും 100-ല്‍ അധികം ഫുഡ് ടെക് പ്രൊഫഷണല്‍സ് പങ്കെടുത്തു.

സംരംഭകത്വ മേഖലയില്‍ തല്‍പരായ ആളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി കൂട്ടായ്മയ്ക്ക് കീഴില്‍ ഡ്രീമര്‍പ്രണര്‍ഷിപ്പ് എന്ന പേരില്‍ രൂപം കൊണ്ട സെല്ലിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സെലിന്റെ വിഷനും മിഷനും ട്രഷറര്‍ ഷമീര്‍ റിയാസ് ഖാന്‍ വിശദീകരിച്ചു.

കലാ-സാംസ്‌കാരിക പരിപാടികള്‍ പ്രൊഫഷണല്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത അനുഭവമായി മാറി.

അഡൈ്വസറി അംഗം മുഹമ്മദ് അഷ്റഫ് ഓണ സന്ദേശം നല്‍കിയ ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് നന്ദി പ്രകാശിപ്പിച്ചു.