Local News
ഹൃദയാഘാതം മൂലം തിരൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : തിരൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി .അല്‍ മുര്‍റ ഏരിയയില്‍ അക്ബര്‍ ഗ്രോസറി എന്ന ഷോപ്പ് നടത്തുകയായിരുന്ന മലപ്പുറം തിരൂര്‍ വളവന്നൂര്‍ കാവുംപടി സ്വദേശി കുമ്മാളില്‍ മൊയ്ദീന്‍ (69) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.
പിതാവ് : അബ്ദുറഹിമാന്‍
മാതാവ് :
കുഞ്ഞി പാത്തുമ്മ
ഭാര്യ : സഫിയ
മക്കള്‍ :
മൈമൂന , സുല്‍ഫത്ത് ,
റജ ഫാത്തിമ..
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ വൈകിട്ട് 7.30 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു