Breaking News
ഒരാഴ്ചത്തെ വരുമാനം ഗസക്ക് വേണ്ടി നീക്കിവെച്ച് ഖത്തറിലെ ദാറുല്‍ ശര്‍ഖ് ഗ്രൂപ്പ്

ദോഹ: ഒരാഴ്ചത്തെ വരുമാനം ഗസക്ക് വേണ്ടി നീക്കിവെച്ച് ഖത്തറിലെ ദാറുല്‍ ശര്‍ഖ് ഗ്രൂപ്പ് .
ദാര്‍ അല്‍ ശര്‍ഖ് മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഷെയ്ഖ് ഡോ. ഖാലിദ് ബിന്‍ താനി ബിന്‍ അബ്ദുല്ല അല്‍ താനിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, 2025 നവംബര്‍ 16 മുതല്‍ 22 വരെയുള്ള ഒരു ആഴ്ചത്തെ അല്‍ ശര്‍ഖ്, അല്‍ അറബ്, ദി പെനിന്‍സുല എന്നീ പത്രങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

