Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖ്വിഫ് സൂപ്പര്‍ കപ്പ് ഖ്യൂ ആര്‍ ഐ തൃശൂരിനും ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറത്തിനും ജയം

ദോഹ. ദോഹ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന പതിനാറാമത് ഖ്വിഫ് സൂപ്പര്‍ കപ്പിന് വേണ്ടി വ്യാഴാഴ്ച നടന്ന മല്‍സരങ്ങളില്‍ ഖ്യൂ ആര്‍ ഐ തൃശൂരിനും ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറത്തിനും ജയം .

ആദ്യ കളിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹോട് ന്‍ കൂള്‍ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ഖ്യൂ ആര്‍ ഐ തൃശൂര്‍ വിജയിച്ചത്.
ഗാള്‍ നേടിയത്
കളിയുടെ 7ആം മിനുട്ടില്‍ മൗസിഫ് (22), 55 ആം മിനുട്ടില്‍ സല്‍മാന്‍ (45), 67 ആം മിനുട്ടില്‍ ഹെര്‍ബിന്‍ (18) എന്നവരാണ് ഗോളുകള്‍ നേടിയത്.

ഖ്യൂ ആര്‍ ഐ തൃശൂരിന്റെ ശരത് (21) ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്
രണ്ടാമത്തെ കളിയില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് മാപ്‌സ് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ്
ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറം വിജയിച്ചത്.
കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ മലപ്പുറത്തിന് വേണ്ടി ജംഷീര്‍ (8) ഗോള്‍ നേടി. ജംഷീര്‍ തന്നെയാണ് 52ആം മിനുട്ടില്‍ മലപ്പുറത്തിന്റെ നാലാം ഗോള്‍ നേടിയത് . 17 ആം മിനുട്ടില്‍ ആഷിഖ് (14), 41 ആം മിനുട്ടില്‍ നവാസ് (6)
എന്നിവരും ഗോള്‍ നേടി.
കോഴിക്കോടിന് വേണ്ടി ഏക ഗോള്‍ മടക്കിയത് 25 ആം മിനുട്ടില്‍ മുസമ്മില്‍ (16) ആയിരുന്നു.

മലപ്പുറത്തിന്റെ തൗഫീഖ് (10) ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്

Related Articles

Back to top button