Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഗ്രാന്‍ഡ്മാള്‍ മലപ്പുറത്തിനും ഖ്യൂആര്‍ ഐ തൃശൂരിനും ജയം

ദോഹ. ദോഹ സ്‌റ്റേഡയത്തില്‍ പതിനാറാമത് ഖ്വിഫ് സൂപ്പര്‍ കപ്പിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന മല്‍സരങ്ങളില്‍ ഗ്രാന്‍ഡ്മാള്‍ മലപ്പുറത്തിനും ഖ്യൂആര്‍ ഐ തൃശൂരിനും ജയം. ആദ്യ കളിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുനൈറ്റഡ് എറണാകുളത്തെ തോല്‍പ്പിച്ചാണ് ഗ്രാന്‍ഡ്മാള്‍ മലപ്പുറം ജേതാക്കളായത്.

രണ്ടാമത്തെ കളിയില്‍ ഒറിക്‌സ് കാസര്‍ക്കോടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഖ്യൂആര്‍ ഐ തൃശൂര്‍ ആധിപത്യം തെളിയിച്ചു.

Related Articles

Back to top button