Local News
ഖിഫ് സൂപ്പര്‍ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്യൂ.ആര്‍.ഐ തൃശൂരിന് ജയം

ദോഹ. ഖിഫ് സൂപ്പര്‍ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്യൂ.ആര്‍.ഐ തൃശൂരിന് ജയം . വ്യാഴാഴ്ച ദോഹ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് തൃശൂര്‍ വിജയിച്ചത്.
കളിയുടെ 14 ആം മിനുട്ടില്‍ 24ആം നമ്പര്‍ താരം ജോണ്‍ ആന്റോ നേടിയ ഗോളിന് തൃശൂര്‍ മുന്നിട്ടു നിന്നു
കളി തീരാന്‍ 3 മിനുട്ട് ബാക്കി നില്‍ക്കേ കോഴിക്കോടിന് വേണ്ടി അവരുടെ 16 ആം നമ്പര്‍ താരം മുസമ്മില്‍ ഗോള്‍ മടക്കി
പിന്നീട് സമനിലയില്‍ തുടര്‍ന്ന കളി എക്‌സ്ട്രാ ടൈമിലും ഗോള്‍ അടക്കാതെ പിരിഞ്ഞപ്പോള്‍ പേനള്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു.
തൃശൂരിന്റെ ജോണ്‍ ആന്റോ ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്

