Local News

വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ. ഖത്തറില്‍ ദേശീയ ദിനത്തോടനുനുബന്ധിച്ച് വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. വാഹനത്തിന്റെ യഥാര്‍ത്ഥ നിറം മറക്കുന്ന രീതിയിലുള്ള അലങ്കാരങ്ങള്‍ പാടില്ല, മുന്നിലേയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ മറക്കരുത്, മുന്നിലെയും പിന്നിലെയും
വിന്‍ഡ്ഷീല്‍ഡുകള്‍ കളറടിക്കരുത്, ഖത്തര്‍ ദേശീയ ദിനവുമായി ബന്ധമില്ലാത്ത സ്റ്റിക്കറുകള്‍ പതിക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍