Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹ്യ സേവന സംഘടനയായ ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ 2026 – 2027 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.

പുതിയ ഭരണസമിതിയില്‍ മഹേഷ് മോഹനന്‍ പ്രസിഡന്റായും, ജൈമോന്‍ കുര്യാക്കോസ് ജനറല്‍ സെക്രട്ടറിയായും, അഞ്ജു അലാന്റോ വൈസ് പ്രസിഡന്റായും, ഗോപകുമാര്‍ എം. എസ് സെക്രട്ടറിയായും, രാജേഷ് പി. എം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ നേതൃത്വത്തില്‍ സംഘടനയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ ക്ഷേമം, ഐക്യം, പരസ്പര സഹകരണം എന്നിവ ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് മഹേഷ് മോഹനന്‍ അറിയിച്ചു.

ഇതുവരെ സംഘടനയെ നയിച്ച മുന്‍ ഭരണസമിതിയുടെയും ഭാരവാഹികളുടെയും സേവനങ്ങളെ പുതിയ നേതൃത്വം അഭിനന്ദിച്ചു. അംഗങ്ങളുടെ സജീവ പിന്തുണയോടെ കഗഋടഅഝനെ കൂടുതല്‍ ശക്തവും കാര്യക്ഷമവുമായ ഒരു സംഘടനയായി മുന്നോട്ട് നയിക്കുമെന്ന് പുതിയ ഭരണസമിതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Back to top button