Local News

ഖത്തര്‍ ദേശീയദിനത്തിന് ആശംസകള്‍ അര്‍പ്പിച്ച് ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മയുടെ യൗമുല്‍ വത്വന്‍ ശ്രദ്ധേയമായി

ദോഹ. ഖത്തര്‍ ദേശീയദിനത്തിന് ആശംസകള്‍ അര്‍പ്പിച്ച് ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മയുടെ യൗമുല്‍ വത്വന്‍ ശ്രദ്ധേയമായി
റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയും ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് ഉല്ലാസും ചേര്‍ന്നാണ് ഗാനം ഔപചാരികമായി റിലീസ് ചെയ്തത്.

ശ്യാം ധര്‍മന്റെ സംഗീതവും മുഹ്‌സിന്‍ തളിക്കുളത്തിന്റെ സംവിധാനവും ഷാജു തളിക്കുളം രചിച്ച ഗാനത്തെ സവിശേഷമാക്കുന്നു.

പിന്നണി ഗായകനായ അജ്മല്‍ മുഹമ്മദ്, രവി കുമാര്‍, ഹിബ ഫാത്തിമ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നൗഷാദ് ചേനം ക്രിയേറ്റീവ് സപ്പോര്‍ട്ട് നല്‍കിയ ഈ ഗാനം സഹൃദയലോകം ഏറെ താല്‍പര്യത്തോടെയാണ് ഏറ്റെടുത്തത്.