Breaking News
ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവ പ്രയോജനപ്പെടുത്തിയത് 50 ലക്ഷത്തോളം പേര്‍

ദോഹ. ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവ പ്രയോജനപ്പെടുത്തിയത് 50 ലക്ഷത്തോളം പേര്‍ .

ഖത്തറില്‍ നടന്ന ഫിഫ അറബ് കപ്പ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2025 ഫൈനലുകള്‍ എന്നിവ കാണാനെത്തിയ ആരാധകര്‍ക്ക് യാത്രാനുഭവം സുഗമമാക്കുന്നതില്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവ പ്രധാന പങ്ക് വഹിച്ചു. ഈ കാലയളവില്‍, നെറ്റ്വര്‍ക്കുകള്‍ ആകെ 4,924,919 യാത്രക്കാരെ വഹിച്ചു, ഇതില്‍ 4,712,758 പേര്‍ ദോഹ മെട്രോയും 212,161 യാത്രക്കാര്‍ ലുസൈല്‍ ട്രാമും ഉപയോഗിച്ചു.


