Local News
സൗദിയിലെ ഹായിലിലേക്ക് മൂന്ന് പ്രതിവാര സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: സൗദിയിലെ ഹായിലിലേക്ക് മൂന്ന് പ്രതിവാര സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്‌സ് .
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും (ഉഛഒ) സൗദി അറേബ്യയിലെ 13-ാമത്തെ ലക്ഷ്യസ്ഥാനമായ ഹായില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍ മൂന്ന് നോണ്‍-സ്റ്റോപ്പ് പ്രതിവാര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച ഖത്തര്‍ എയര്‍വേയ്സ് ആരംഭിച്ചു.
ഇതോടെ , അബഹ, അല്‍ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, ഖാസിം, റിയാദ്, തബൂക്ക്, തായിഫ്, റെഡ് സീ, യാന്‍ബു എന്നിവയുള്‍പ്പെടെ 13 സൗദി ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് ഇപ്പോള്‍ 150-ലധികം പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുന്നു.
