മൂന്നാമത് ഖത്തര്‍ യൂണിവേഴ്സിറ്റി പുസ്തകമേള ഫെബ്രുവരി 1 മുതല്‍ 5 വരെ

ദോഹ: മൂന്നാമത് ഖത്തര്‍ യൂണിവേഴ്സിറ്റി പുസ്തകമേള ഫെബ്രുവരി 1 മുതല്‍ 5 വരെ കാമ്പസിലെ സ്റ്റുഡന്റ് അഫയേഴ്സ് ബില്‍ഡിംഗ് 111 ല്‍ നടക്കും.
പ്രാദേശിക പ്രസിദ്ധീകരണ പ്രസ്ഥാനത്തെ പിന്തുണയ്ക്കുക, വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, ഏറ്റവും പുതിയ ശാസ്ത്ര-സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തര്‍ പബ്ലിഷേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോറവും ഖത്തര്‍ യൂണിവേഴ്സിറ്റിയും തമ്മിലുള്ള സംയുക്ത സാംസ്‌കാരിക സഹകരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം നടക്കുന്നത്.
കുവൈറ്റ്, യുഎഇ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള 9 വിദേശ അക്കാദമിക് പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 45 പ്രസാധക സ്ഥാപനങ്ങള്‍, എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്), ഖത്തര്‍ നാഷണല്‍ ആര്‍ക്കൈവ്സ് എന്നിവയടക്കം നിരവധി പ്രാദേശിക സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.


