Local News

കേച്ചേരിയന്‍സ് ഖത്തര്‍ 2026- 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു


ദോഹ. തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും ഖത്തര്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പരിചയം പുതുക്കുവാനും സൗഹൃദം പങ്കുവെക്കാനും ആഘോഷങ്ങളും ആഹ്ലാദങ്ങളുമായി കൂടിച്ചേരാനുമുള്ള ഒരു ഇടം ഒരുക്കുന്നതിന്റെ ഭാഗമായി 4 വര്‍ഷം മുമ്പ് രൂപം കൊണ്ട കേച്ചേരിയന്‍സ് ഖത്തര്‍ 2026-
2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരത് റെസ്റ്റോറന്റില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തിലും അതിനോടൊപ്പം നടന്ന കോര്‍
കമ്മിറ്റി യോഗത്തിലുമായി അഡ്വ.ജാഫര്‍ഖാന്‍, നാസറുദ്ധീന്‍, മുഹമ്മദ് റാഫി, വിജയകുമാര്‍,
മുസ്തഫ, ഇക്ബാല്‍ തുടങ്ങിയ എത്തിക്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിനേഷ്
ധര്‍മ്മരാജന്‍ പ്രസിഡന്റ്, രജൂബ് അവറുസുകുട്ടി സെക്രട്ടറി, അജ്മല്‍ ജബ്ബാര്‍ ട്രഷറര്‍
തുടങ്ങിയവരേയും ഷമീര്‍ പാത്രമംഗലം, നിധിന്‍ മോഹനന്‍, നീനു ഫിറോസ് (വൈസ്.
പ്രസിഡന്റുമാര്‍), ഷെഹിന്‍ യൂസഫ്, ബഷീര്‍ ഉമ്മര്‍, അനു അഭിലാഷ് (ജോ.സെക്രട്ടറിമാര്‍),
ബാബു ഢ ങ ഇവന്റ് കണ്‍വീനര്‍, ഷാരൂഖ്ഖാന്‍, അനുശ്രീ നിധിന്‍ (ഇവന്റ്
കോര്‍ഡിനേറ്റേര്‍സ്), നൗഫല്‍ ഉസ്മാന്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍, നിഷാദ്, ഷിഫില്‍
(സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേര്‍സ്) എന്നിവരേയും കൂടാതെ 16 പേര് അടങ്ങുന്ന
എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.